February 7, 2026
Untitled-3.jpg
Advertisement

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള പാർക്കിന് വേണ്ടുന്ന പ്രവർത്തനങ്ങൾ മുമ്പോട്ട് പോകുന്നതായി ഗ്രാമപഞ്ചായത്തധികൃതർ അറിയിച്ചു.ഒഴിവ് സമയങ്ങൾ ചിലവഴിക്കാനും മാനസീക ഉല്ലാസത്തിനുമായി അടിമാലി കേന്ദ്രീകരിച്ച് പാർക്ക് യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ഏറെ നാളുകളായി നിലനിൽക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് അടിമാലി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പണികഴിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള പാർക്കിന് വേണ്ടുന്ന പ്രവർത്തനങ്ങൾ മുമ്പോട്ട് പോകുന്നതായി ഗ്രാമപഞ്ചായത്തധികൃതർ അറിയിച്ചത്.

Advertisement

ദേശിയപാതയോരത്ത് കൂമ്പൻപാറയിലാണ് പാർക്കിന്റെ നിർമ്മാണം നടത്താൻ പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്. പബ്ലിക് പ്രൈവറ്റ് പാർട്‌ണർഷിപ്പ് മാതൃകയിൽ പദ്ധതി നടപ്പിലാക്കുമെന്നും ഇതിനായി വേണ്ടുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു. ദേശിയപാതയോരത്ത് പാർക്ക് യാഥാർത്ഥ്യമാക്കുന്നതിലൂടെ വിനോദസഞ്ചാരികളെ ഉൾപ്പെടെ ആകർഷിക്കാൻ പഞ്ചായത്ത് ലക്ഷ്യമിടുന്നു. ഈ പ്രദേശത്തെ പ്രകൃതി നിർമ്മിത ഗുഹയും മഴക്കാലത്ത് ഭംഗിയാർജ്ജിക്കുന്ന വെള്ളച്ചാട്ടവുമെല്ലാം പദ്ധതിയുടെ സാധ്യത വർധിപ്പിക്കുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!