February 8, 2026
parrot
11 വയസ്സുള്ള ബോബി എന്ന ആഫ്രിക്കൻ ഗ്രേ തത്ത (ചുവന്ന വാലുള്ള ചാര തത്ത)

കൊച്ചി: 11 വർഷമായി ഓമനിച്ചു വളർത്തിയ തത്തയെ കാണാതായ സങ്കടത്തിൽ ഒരു കുടുംബം. സാധ്യമാകുന്ന സ്ഥലങ്ങളിലെല്ലാം പരിശോധനകള്‍ നടത്തി കണ്ടെത്തുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ച് കാത്തിരിക്കുകയാണ് ഇവർ. നോർത്ത് കളമശ്ശേരി ഫെറി റോഡിൽ താമസിക്കുന്ന റോയ് മാത്യുവിന്റെ വീട്ടിലെ 11 വയസ്സുള്ള ബോബി എന്ന ആഫ്രിക്കൻ ഗ്രേ തത്ത (ചുവന്ന വാലുള്ള ചാര തത്ത) ഈ മാസം 17ന് പുറത്തേക്ക് പറന്നു പോവുകയായിരുന്നു.  

11 വർഷമായി മകളെ പോലെ താലോലിച്ചു വളർത്തി പോരുന്ന തത്തയാണിതെന്ന് വീട്ടുകാർ പറയുന്നു. വീട്ടുകാരുടെ കൂടെ ആണ് ഉണ്ണുന്നതും ഉറങ്ങുന്നതും. എട്ടു വയസായ റിക്കി, രണ്ടു വയസുള്ള സാൻഡി എന്നീ നായകളുടേയും സന്തതസഹചാരി കൂടിയാണ് ബോബി.

തത്തയെ കാണാതായതോടെ നായകളും ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. ഈ പക്ഷികൾ 5 കിലോമീറ്റർ ചുറ്റളവിൽ പറന്നു നീങ്ങാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിലെല്ലാം പരിശോധനകൾ നടത്തുന്നുണ്ട്. തത്തയെ കണ്ടെത്തിക്കൊടുക്കുന്നവർക്ക് 10,000 രൂപ പാരിതോഷികവും നൽകും. ബന്ധപ്പെടേണ്ട നമ്പർ – 8891339181

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!