വഴിയാത്രക്കാരന്റെ ചെവിക്കാണ് കടിയേറ്റത്..
പള്ളുരുത്തി അർപ്പണ റോഡില്‍ ഇന്നലെയാണ് കാർ കയറ്റാൻ ഗേറ്റ് തുറന്നപ്പോൾ പുറത്തേക്ക് പാഞ്ഞെത്തിയ വളർത്തു നായ റോഡിലൂടെ പോകുകയായിരുന്ന വഴിയാത്രക്കാരന്റെ ചെവിക്ക് കടിച്ചത്.

പള്ളുരുത്തി കടേഭാഗം അലി മസ്ജിദിന് സമീപം താമസിക്കുന്ന പി.കെ. ഹാഷിബ് (58)ന്റെ ചെവിക്കാണ് കടിയേറ്റത്. നായ ഓടി വരുന്നത് കണ്ട് കൈയിലെ കുട വച്ച് പ്രതിരോധിക്കാൻ ശ്രമിച്ച ഹാഷിബ് താഴെ വീഴുകയായിരുന്നു.

ഇതോടെ ഓടിയെത്തിയ നായ ഇയാളുടെ ചെവി കടിക്കുകയായിരുന്നു. തുടർന്ന് വീട്ടുടമയും നാട്ടുകാരും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.


