
കോതമംഗലം : പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി എൻ്റെ നാട് പെയിൻ & പാലിയേറ്റീവ് കെയർ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ രോഗി-ബന്ധു സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത .

7 വർഷം മുൻപ് കോതമംഗലം മുനിസിപ്പാലിറ്റിയിൽ ഒരു വാഹനത്തിൻ്റെ സ്വകര്യത്തിൽ രൂപം കൊടുത്ത പാലിയേറ്റീവ് കെയർ പ്രവർത്തനം ഇന്ന് 8 പഞ്ചായത്തിൽ കൂടി വ്യാപിപ്പിക്കുവാൻ കഴിഞ്ഞു. 1500 കിടപ്പ് രോഗികളടക്കം 3500 ൽ പരം രോഗികൾക്ക് എൻ്റെ നാട് പാലിയേറ്റീവ് കെയർ പരിചരണം നൽകി വരുന്നു. നിർധനരായ കിടപ്പ് രോഗികൾക്ക് പെൻഷൻ നൽകി വരുന്ന ഏക ജനകീയ കൂട്ടായ്മയാണ് എൻ്റെ നാട് .
ചടങ്ങിൽ പാലിയേറ്റീവ് രംഗത്തെ 33 വർഷത്തെ മികവുറ്റ പ്രവർത്തനത്തിന് വാരപ്പെട്ടി പഞ്ചായത്തംഗം ശ്രീ എം എസ് ബെന്നിയെയും എൻ്റെ നാട് പാലിയേറ്റീവ് രംഗത്ത് സേവനം ചെയ്യുന്ന നേഴ്സുമാരെയും ആദരിച്ചു . നൂറു കണക്കിന് രോഗികളും രോഗീ ബന്ധുക്കളും സന്നിഹിതരായിരുന്നു .

കോതമംഗലം ലയൺസ് ക്ലബ്ബ് ഹാൾ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ എൻ്റെ നാട് ചെയർമാൻ ശ്രീ. ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു . കോതമംഗലം രൂപത വികാരി ജനറാൾ റവ. ഫാ. പയസ്സ് മലേക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ ചടങ്ങിൽ മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ഫാമിലി മെഡിസിൻ വിഭാഗം ഡോ: അനുമോൾ എൽദോ , ട്രസ്റ്റ് ഭാരവാഹികളായ ബിജി ഷിബു , സണ്ണി വർക്കി, എം എം അബ്ദുൾ റഹ്മാൻ , ബീന ഷാജി , സി ജെ എൽദോസ് ,ജോർജ് തോമസ് , കെ ഡി വർഗീസ് , കുര്യാക്കോസ് പി പി , സണ്ണി കെ തോമസ് , എം കെ സുകു , എൽസി എൽദോ ,സി കെ സത്യൻ , കെ പി കുര്യാക്കോസ് ,ജോർജ് അമ്പാട്ട് , ജെയിംസ് കോറമ്പേൽ ,ജോഷി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.