
തൃപ്പൂണിത്തുറ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് 1,75,000 രൂപയുമായി കടന്ന കേസിൽ ഏഴിപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന കാക്കനാട് കുസുമഗിരി നെടുംകുളങ്ങര ഉല്ലംപള്ളിയിൽ റിൻഷാദിനെ (42) ഹിൽപാലസ് പൊലീസ് അറസ്റ്റുചെയ്തു. തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ 32.7 ഗ്രാം മുക്കുപണ്ടം പണയംവച്ചാണ് ഇയാൾ തുക തട്ടിയെടുത്തത്. പരാതിയെത്തുടർന്ന് ഒളിവിൽപ്പോയ പ്രതിയെ എസ്.ഐമാരായ കെ.കെ. ബാലചന്ദ്രൻ, നജീബ്, എം.ആർ. സന്തോഷ്കുമാർ, സി.പി.ഒ ജിജി എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
