February 8, 2026
Untitled-4.jpg

വെള്ളി ആഭരണങ്ങളുടെ കമനീയ ശേഖരവുമായി ഡെർലിൻ സിൽവർ പാലസ് പുത്തൻകുരിശിൽ പ്രവർത്തനം ആരംഭിച്ചു. കുറഞ്ഞ പണിക്കൂലിയിൽ ഏറ്റവും മികവുറ്റ ലൈറ്റ് വെയിറ്റ് വെള്ളി ആഭരങ്ങളാണ് ഡെർലിൻ സിൽവർ പാലസ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. കുതിച്ചുയരുന്ന സ്വർണ്ണ വിലയിൽ ആശ്വാസമായി സ്വർണ്ണാഭരണങ്ങളുടെ പകിട്ടിനൊപ്പം കിടപിടിക്കുന്ന വൈവിദ്യമാർന്ന ഡിസൈനുകൾ ഇവിടെ ലഭ്യമാണ്.

സ്ഥാപനത്തിന്റെ ഉദ്ഘാടനം കവളങ്ങാട് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ തോമാച്ചൻ ചാക്കോച്ചൻ നിർവ്വഹിച്ചു. അംബികപുരം സെന്റ് മേരീസ്‌ പള്ളി വികാരി ഫാ.ജോസഫ് മുണ്ടക്കൻ സ്ഥാപനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ബന്ധുമിത്രാതികളും നാട്ടുകാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!