
അടിമാലി : നിയന്ത്രണം വിട്ട പിക് അപ് വാൻ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. നേര്യമംഗലം സ്വദേശി മാറാച്ചേരി പുത്തയത്ത് വീട്ടിൽ പൗലോസ് (69) ആണ് മരിച്ചത്. അടിമാലി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം അമിത വേഗത്തിൽ വന്ന് റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ശേഷം നേര്യമംഗലം പാലത്തിന് സമീപത്തായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റയാളെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും. മരണം സംഭവിച്ചിരുന്നു.
