
കോതമംഗലം : അമിത വേഗതയിൽ എത്തിയ കെഎസ്ഇബിയുടെ കാർ ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. കോതമംഗലം, ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് അനിയാ പള്ളി ജംഗഷനിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്കായിരുന്നു സംഭവം. ചേലാട് പള്ളിത്താഴത്ത് മൺകലങ്ങൾ വില്പന നടത്തുന്ന
തൃക്കാരിയൂർ സ്വദേശി ചെങ്ങരപ്പറമ്പിൽ തങ്കപ്പനാണ്(63) മരിച്ചത്.

കീരംപാറയിൽ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന കെഎസ്ഇബിയുടെ ഇലക്ട്രിക് കാർ ഇടിക്കുകയായിരുന്നു.കാർ അമിത വേഗതയിലും, ദിശ തെറ്റിയുമാണ് വന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അമിതവേഗതയിൽ എത്തിയ കെഎസ്ഇബി വാഹനം റോഡ് മുറിച്ചുകടക്കുകയായിരുന്ന തങ്കപ്പനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട കാർ വഴിയരികിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റും, വഴിയരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും ഇടിച്ചു തെറിപ്പിച്ചു.ഭാര്യ: ഇന്ദിര. മക്കൾ: രാഹുൽ, രഞ്ജിത്.
കോതമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
