
കോതമംഗലം: ജനഹിതം അറിഞ്ഞ് പ്രവർത്തിക്കേണ്ട ജനപ്രതിനിധികൾ വന നിയമ ഭേദഗതി നിർദ്ദേശങ്ങൾ അറിഞ്ഞിട്ടും മിണ്ടാതിരുന്നത് ന്യായീകരിക്കാൻ ആകില്ല. വിദ്യാർത്ഥികളും കച്ചവടക്കാരും അഭ്യസ്തവിദ്യരും രക്ഷപ്പെടുവാൻ കേരളം വിടുമ്പോൾ കർഷകർക്ക് പോകാൻ ഇടമില്ലാത്ത അവസ്ഥയാണ്,ഈ ദുരവസ്ഥക്ക് പരിഹാരം ഉണ്ടാകണം. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന രീതിയിൽ നിയമഭേദഗതി നടത്തുവാനുള്ള ആത്മാർത്ഥത അധികൃതർ കാണിക്കണം. ഭേദഗതി നിർദ്ദേശങ്ങൾ പരിപൂർണ്ണമായും പിൻവലിക്കണം എന്നും ബിഷപ്പ് ആവശ്യപ്പെട്ടു. കേരളം മുഴുവൻ ഒരു വന്യജീവി സംരക്ഷണകേന്ദ്രം ആക്കി മാറ്റുന്ന നീക്കം ആണോ വനം വകുപ്പ് നടത്തുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.