✍︎ ആൻമരിയ ആൻ്റണി
ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് കവി കെ.ജി ശങ്കരപ്പിള്ള അർഹനായി. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം. മന്ത്രി സജി ചെറിയാൻ പുരസ്‌കാര പ്രഖ്യപനം നടത്തിയത്.

സ്വന്തം ജീവിതാവസ്ഥയുടെ ജനകീയ വിചാരണകളായിരുന്നു കെ ജി എസിന്റെ കവിതകളെന്നും മന്ത്രി പുരസ്‌കാര പ്രഖ്യപനത്തിൽ പറഞ്ഞു. എൻ എസ് മാധവൻ ചെയർമാനും കെ ആർ മീര, ഡോ.കെ.എം.അനിൽ എന്നിവർ അംഗങ്ങളുമായ പുരസ്‌കാരനിർണായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

2008 ലെ പി. കുഞ്ഞിരാമൻ നായർ പുരസ്കാരം, 2009ലെ ഓടക്കുഴൽ പുരസ്കാരം, 2009ലെ ഹബീബ് വലപ്പാട് പുരസ്കാരം, 2011ലെ പന്തളം കേരള വർമ കവിതാ പുരസ്കാരം, 2018ലെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 2020ലെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം എന്നിവയും കവി കെ.ജി.ശങ്കരപ്പിള്ളക്ക് സ്വന്തമാണ്.

