
പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന വൈദ്യഗുരുകുലം എന്ന സ്ഥാപനത്തിലെ ആയുർവേദ ഡോക്ടറായ അഭിലാഷും സഹായിയായ ഹരീന്ദ്രനാഥ കുറുപ്പ് എന്നിവർക്കെതിരെയായിരുന്നു പോലീസ് കേസ് പോക്സോ വകുപ്പിട്ട് കേസ് എടുത്തിട്ടുള്ളത്. പരാതി ലഭിച്ചിട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പോലീസ് ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ല. പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. സമാനമായ അനുഭവം മറ്റൊരു പെൺകുട്ടിക്കും ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞിട്ടും സംഭവത്തെക്കുറിച്ചു അന്വേഷിക്കാനോ നടപടിയെടുക്കാനോ പോലീസ് തയ്യാറായിട്ടില്ലെന്ന് ആരോപണമുണ്ട്.

ഇതുവരെ ആയിട്ടും പോലീസ് നടപടി എടുക്കാത്തതിനെതുടർന്ന് പ്രതിഷേധത്തിനു ഒരുങ്ങുകയാണ് പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും.