പെരുമ്പാവൂർ തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദി(45) നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ പത്തിന് കുറുപ്പംപടി കർത്താവുംപടി, പുല്ലുവഴി ഭാഗങ്ങളിലാണ് മോഷണം നടന്നത്. പുല്ലുവഴി കർത്താവുംപടിയിലെ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറി സിസിടിവി കാമറ മോഷ്ടിച്ചു. അന്നേ ദിവസം തന്നെ പുല്ലുവഴി ജയകേരളം സ്കൂളിന് സമീപമുള്ള വീട് പൊളിച്ച് അകത്തു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നു പവൻ വരുന്ന മോതിരം മോഷ്ടിച്ചു.

രണ്ട് വീട്ടിലും ആളുണ്ടായിരുന്നില്ല. മോഷ്ടാവിനെ ചോദ്യം ചെയ്തതിൽ 11 മോഷണം നടത്തിയതായി പോലീസിനോട് സമ്മതിച്ചു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച് ഈ വാഹനത്തിൽ കറങ്ങി നടന്നായിരുന്നു മോഷണം.

മൂവാറ്റുപുഴ, അങ്കമാലി, ആലുവ, ചെങ്ങമനാട്, നെടുമ്പാശേരി, എറണാകുളം സൗത്ത് എറണാകുളം നോർത്ത് തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ പൂട്ടിക്കിടക്കുന്ന ആളില്ലാത്ത വീടുകൾ പൊളിച്ച് അകത്ത് കയറി സ്വർണവും പണവും മോഷണം നടത്തി ഗോവയിൽ പോയി ആർഭാട ജീവിതം നയിക്കുകയും ചൂതുകളി നടത്തുകയുമാണ് ചെയ്തിരുന്നത്. ശാസ്ത്രീയാന്വേഷണത്തിലൂടെയാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കളവ് നടന്ന് അഞ്ചു ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടാനായി.

