കോതമംഗലം :കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെയും ,കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ “പൊലിമ ” ബ്ലോക്ക് തല കിസാൻ മേള സംഘടിപ്പിച്ചു.പ്രസിഡൻ്റ് പി. എ.എം.ബഷീർ ഉദ്ഘാടനം ചെയ്തു.പരമ്പരാഗത ജൈവകൃഷിയിലൂടെ പ്രകൃതിയൂടെയും മനുഷ്യ രാശിയുടെയും സുസ്ഥിര നിലനിൽപ്പിന് ആധാരമായ അടിത്തറ ബലപ്പെടുത്തുന്നതിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സംയുക്തമായി ആവിഷ്കരിച്ചു കൃഷി വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് കിസാൻ മേള സംഘടിപ്പിച്ചത്.

കാർഷിക സെമിനാർ, ജൈവം ഉൽപാദ നോപാധി കൾ,മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും,വിപണനവും കിസാൻ മേള യോടനുബന്ധിച്ച് ഒരുക്കിയിരുന്നു. മണ്ണറിഞ്ഞ് കൃഷി – മനം നിറഞ്ഞ് വിളവ് എന്ന വിഷ യത്തിൽ കാർഷിക സർവ്വകലാശാല റിട്ട.പ്രൊഫ. പി.എസ്.ജോൺ,ഓരോ തുള്ളിയിലൂടെയും അധിക വിളവ് എന്ന വിഷയത്തിൽ കാർഷിക എഞ്ചിനീയറിംഗ് സൂപ്രണ്ട് ഗിരീഷ് ഗോപാലൻ എന്നിവർ ക്ലാസുകൾ നയിച്ചു . കിസാൻ മേളയോട നുബന്ധിച്ച് കർഷകരുടെയും,ഉദ്യോഗസ്ഥരുടെയും വിവിധ കലാപരിപാടികൾ നടന്നു .പത്ത് പഞ്ചായത്തിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നും , 250 കർഷക പ്രതിനിധികൾ മേളയിൽ പങ്കെടുത്തു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു.കൃഷി അസി.ഡയറക്റ്റർ പ്രി യമോൾ തോമസ് ആമുഖ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ജോമി തെക്കേക്കര, സാലി ഐപ്,ജെയിംസ് കോറമ്പേൽ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസ മോൾ ഇസ്മായിൽ, ആനി സ് ഫ്രാൻസിസ്,, ബി.ഡി.ഒ അമിത സി.ഒ, കൃഷി ഓഫീസർ മാരായ ബോസ് മത്തായി,ജിജി ജോബ്, സണ്ണി കെ.എസ് .,ആരിഫ മക്കാർ, സൗമ്യ സണ്ണി,ജസീന എം. എച്ച്.സതി പി. ഐ.,ഗ്രീഷ്മ എസ്., ഷൈല കെ.എസ്.,രഞ്ജിത് തോമസ്, ,തുടങ്ങിയവർ പ്രസംഗിച്ചു.

