
എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും, വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടരുന്നതിനാലും ഭൂതത്താൻകെട്ട് ബാരജിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ബാരജിലെ 15 ഷട്ടറുകളിൽ ബാക്കിയുള്ള എട്ട് ഷട്ടറുകൾ കൂടി ഘട്ടംഘട്ടമായി തുറന്നുവിടുന്നതായിരിക്കും. അതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.