
ഈ മാസം 22-ാം തീയതി മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല ബസ് സമരം ഉടമകൾ പിൻവലിച്ചു.
വിദ്യാര്‍ഥി കണ്‍സെഷന്‍ വിഷയത്തില്‍ അടുത്തയാഴ്ച വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും, സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
ചർച്ചയിൽ 99 ശതമാനം കാര്യങ്ങളും പരിഹരിച്ചു. കണ്‍സെഷന്‍ ചാര്‍ജ് വര്‍ദ്ധനവിൽ വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തും. ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവർക്ക് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഇക്കാര്യം ചര്‍ച്ചയില്‍ അറിയിച്ചു. പുതിയ പെര്‍മിറ്റുകള്‍ പുതിയ വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് മാത്രമാക്കുമെന്നും മന്ത്രി പറഞ്ഞു.