
ഇടുക്കി • നേര്യമംഗലം മുതൽ വാളറ വരെയുള്ള റോഡ് നിർമ്മാണം നിർത്തിവെക്കാൻ കോടതിയിൽ പൊതുതാല്പര്യ ഹർജി കൊടുത്ത് വിധി വാങ്ങിയ പരിസ്ഥിതിവാദി എംഎൻ ജയചന്ദ്രന് എതിരെ യൂത്ത് കോൺഗ്രസ് തൊടുപുഴ ദേവികുളം അസംബ്ലി കമ്മറ്റികളുടെ നേതൃത്വത്തിൽ ജയചന്ദ്രൻ്റെ വീടിൻ്റെ മുൻപിൽ പ്രതിഷേധം നടത്തി.

സമരപരിപാടി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എം എ അൻസാരി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ ബിലാൽ , അനിൽ കനകൻ, ഷാനൂ, ബിബിൻ എന്നിവർ നേതൃത്വം നൽകി