February 7, 2026
MAC
മുവാറ്റുപുഴ, മണ്ണൂർ ഗാർഡിയൻ ഏഞ്ചൽ സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനവും, സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, പൈങ്ങോട്ടൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ഹിന്ദി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലോക ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.

ഹിന്ദി ഭാഷയുടെ സമകാലിക പ്രസക്തി, ദേശീയ – അന്തർദേശീയ സ്വാധീനം, വിദ്യാഭ്യാസ – തൊഴിൽ സാധ്യതകൾ എന്നിവ പരിപാടിയിലൂടെ വിശദമാക്കി.
ഹിന്ദി ഭാഷാ – സാഹിത്യ മേഖലകളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും ഹിന്ദി ഭാഷയുടെ ദേശീയ, അന്തർ ദേശീയ തലത്തിലുള്ള പ്രാധാന്യം ഉയർത്തിക്കാണിക്കുന്നതിനുമാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

മുവാറ്റുപുഴ, മണ്ണൂർ ഗാർഡിയൻ ഏഞ്ചൽ സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനവും, സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, പൈങ്ങോട്ടൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ സമ്മാനദാനം നിർവഹിച്ച് അനുമോദിച്ചു.വകുപ്പ് മേധാവി ഡോ. സിബി എം. എം, അധ്യാപികമാരായ ഡോ. ജിനു ജോൺ,ഡോ. ജിഷ എം. എൻ, സെലിഷ്യ ജോസഫ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!