February 8, 2026
Untitled-4.jpg

ഓണത്തിന് റെക്കോർഡ് മദ്യ വിൽപ്പന.


സംസ്ഥാനതത്ത് 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടി രൂപയുടെ മദ്യമാണ്. മദ്യവിൽപ്പനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 50 കോടിയുടെ വർധനവാണുണ്ടായിരിക്കുന്നത്.


സംസ്ഥാനത്ത് ഉത്രാടദിനത്തിൽ മാത്രം വിറ്റത് 137.64 കോടി രൂപയുടെ മദ്യമാണ്.

കൊല്ലം ജില്ലയിലാണ് സംസ്ഥാനത്ത് കൂടുതൽ മദ്യ വിൽപന നടന്നത്. കരുനാഗപ്പള്ളി ഔട്ട്ലറ്റ്ലെറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചത്. 1.46 കോടി രൂപയുടെ മദ്യം കരുനാഗപ്പള്ളി ഔട്ട്ലെറ്റിൽ നിന്ന് മാത്രം വിറ്റു. ഓണവിൽപ്പന ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ ബ്രാൻഡുകളിലുള്ള മദ്യം ഇത്തവണ ഔട്ട്ലറ്റ്ലെറ്റുകളിൽ എത്തിച്ചിരുന്നു.

400ഓളം ബീവറേജസ് ഔട്ട്ലറ്റ്ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇത് കൂടാതെ സപ്ലൈകോയുടെ മദ്യവിൽപ്പന ഔട്ട്ലറ്റ്ലെറ്റുകൾ വഴിയും വൻതോതിൽ മദ്യം വിറ്റുപോയി

Advertisement

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!