
കോതമംഗലം എം. എ. കോളേജിൽ റിസേർച്ച് സ്കോളേഴ്സ് മീറ്റിന്റെയും, ശില്പശാലയുടെയും ഉദ്ഘാടനം നിർവഹിച്ച് തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി റിട്ട. ചീഫ് സയന്റിസ്റ്റ് ഡോ. എം. ടി സെബാസ്റ്റ്യൻ സംസാരിക്കുന്നു. ഡോ. മഞ്ജു കുര്യൻ, ഡോ. രാജേഷ് കെ തുമ്പക്കര, ഡോ. സിജു തോമസ് ടി എന്നിവർ സമീപം
✍︎ഏബിൾ സി അലക്സ്
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ റിസേർച്ച് സ്കോളേഴ്സ് മീറ്റും, ശില്പശാലയും സംഘടിപ്പിച്ചു. തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി ( സിഎസ്ഐആർ – എൻഐഐഎസ്ടി) റിട്ട. ചീഫ് സയന്റിസ്റ്റ് ഡോ. എം. ടി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ശില്പശാല നയിച്ചു. ഗവേഷണ രീതിശാസ്ത്രത്തെ ക്കുറിച്ചും,ഗവേഷണം എങ്ങനെ നടത്തണമെന്നതിനെ ക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു.മികച്ച റിസേർച്ച് സ്കോളറിനുള്ള പുരസ്‌കാരം എം. എ. കോളേജിലെ രസതന്ത്ര വിഭാഗത്തിൽ ഡോ. മഞ്ജു കുര്യന്റെ കീഴിൽ ഗവേഷണം നടത്തുന്ന പെരുമ്പാവൂർ, വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജ് അസ്സി. പ്രൊഫസർ അഞ്ജു പോളിന് സമ്മാനിച്ചു. റിസേർച്ച് ഡീൻ ഡോ. രാജേഷ് കെ തുമ്പക്കര, സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. സിജു തോമസ് ടി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.