February 8, 2026
court
പു​ല​ർ​ച്ചെ ക​ട കു​ത്തി​ത്തു​റ​ന്ന് റ​ബ​ർ​ഷീ​റ്റ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു

മുട്ടം: റ​ബ​ർ​ഷീ​റ്റ് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യ്ക്ക് ര​ണ്ടു വ​ർ​ഷം ത​ട​വ്. കു​ട​യ​ത്തൂ​ർ കാ​ണ്ടാ​വ​നം റ​ബേ​ഴ്സി​ൽ നി​ന്നും 493 കി​ലോ റ​ബ​ർ മോ​ഷ്ടി​ച്ച കേ​സി​ൽ നെ​ടു​മ​ങ്ങാ​ട് തെ​ന്ന​ത്തൂ​ർ പ്ര​ബി​ൻ രാ​ജാ​മ​ണി (25) നെ​യാ​ണ് തൊ​ടു​പു​ഴ ചീ​ഫ് ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് സി​ന്ദു ത​ങ്കം ശി​ക്ഷി​ച്ച​ത്.

Sponsored

2024 ഒ​ക്ടോ​ബ​ർ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പു​ല​ർ​ച്ചെ ഒ​ന്നി​ന് ക​ട കു​ത്തി​ത്തു​റ​ന്ന് റ​ബ​ർ​ഷീ​റ്റ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ത് കൊ​ല്ല​ത്ത് കൊണ്ടുപോയി വി​ൽ​പ്പ​ന ന​ട​ത്തി. കാ​ഞ്ഞാ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.


കാ​ഞ്ഞാ​ർ എ​സ്ഐ ബൈ​ജു പി.​ ബാ​ബു​വാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സി​നി​മാ ന​ടി അ​നു​ശ്രീ​യു​ടെ കാ​ർ മോ​ഷ്ടി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണി​യാ​ൾ.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!