February 8, 2026
bus accident
ബസിൽ ഉണ്ടായിരുന്ന അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു.

മുണ്ടക്കയം എരുമേലി റോഡില്‍ കണ്ണിമല കുത്തറക്കത്തില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് അഞ്ചുപേർക്ക് പരിക്ക്. ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.

എരുമേലി ഭാഗത്തേക്ക് പോയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് നില്‍ക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു. കുഴിയിലേക്ക് മറിയാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

എരുമേലി റൂട്ടിൽ സ്ഥിരം അപകടം സംഭവിക്കുന്ന കണ്ണിമല വളവിൽ ഇറക്കം ആരംഭിക്കുന്നതിനു മുൻപ് പോലീസ് വാഹനങ്ങൾ തടഞ്ഞുനിർത്തി മുന്നറിയിപ്പുകൾ നൽകാറുണ്ട്. അമിതവേഗതയും അശ്രദ്ധയും അപകടങ്ങൾക്ക് കാരണമാകുന്നു.

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!