February 6, 2026
football
ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

കോതമംഗലം: ഡി വൈ എഫ് ഐ കുറ്റിലഞ്ഞി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് വരുന്ന സെവൻസ് ഫുട് ബോൾ ടൂർണമെന്റ് കുറ്റിലഞ്ഞി അട്ടിപ്പുറം മൈതാനിയിൽ ആരംഭിച്ചു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാദിയ അഷ്‌റഫ്‌, കെ യു ഷെമീർ, കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും മെമ്പറുമായ ടി എം അബ്ദുൾ അസീസ്,കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി കെ റഷീദ്,ഡി വൈ എഫ് ഐ ഭാരവാഹികളായ എം എം ഷെജീബ്,ഇ എസ് ശ്രീജിത്ത്‌,സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിമാരായ ഒ എം അയൂബ്,എം എം മുജീബ്, എം ഒ ഷാജൻ, കെ എം ബഷീർ, ടൂർണമെന്റ് സ്പോൺസർ ഉണ്ണി ശാസ്താം പറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!