February 8, 2026
bus
അമിത വേഗതയാണ് അപകടത്തിന് കാരണം.

പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേശീയപാതയിൽ രാവിലെ 6:10നാണ് അപകടമുണ്ടായത്.

തമിഴ്നാട് സ്വദേശികളായ തീർഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത് പരുക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേർക്കു ഗുരുതര പരുക്കേറ്റു ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ലേയ്ക്ക് മാറ്റി.

44 യാത്രക്കാരുമായി തമിഴ്നാട്ടിൽ നിന്നു ശബരിമലയിലേക്കു പോവുകയായിരുന്നു ബസ്. വളവിൽ വച്ചു ബസിന്റെ നിയത്രണം വിട്ട് മറിയുകയായിരുന്നു. അമിത വേഗതയാണ് അപകടത്തിന് കാരണം.

Sponsored

ഉടൻതന്നെ ഇതുവഴി കടന്നുപോയ വാഹന യാത്രക്കാരും ഹൈവേ പോലീസും, എം വി ഡി സേഫ് സോണും, പീരുമേട് ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ബസിൽ 7 കുട്ടികൾ ഉൾപ്പെടടെ 44 തീർഥാടകർ ഉണ്ടായിരുന്നു

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!