എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശി സജീവാണ്(30) അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ യുവതി ദുരനുഭവം തുറന്നു പറഞ്ഞതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെ വീഡിയോയും യുവതി പങ്കുവച്ചിട്ടുണ്ട്.

എറണാകുളത്ത് പഠിക്കുന്ന യുവതി തൃശൂരിലേക്ക് പോകാന്‍ പൂനെ എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറുന്നതിനിടെ പുറത്തേക്കിറങ്ങിയ സജീവ് ദേഹത്ത് കടന്നുപിടിക്കുകയായിരുന്നു. ഉടന്‍ യുവതി അയാളുടെ കൈയില്‍ പിടികൂടി ഒച്ചയെടുക്കുകയായിരുന്നുവെന്ന് വീഡിയോയില്‍ പറയുന്നു.

ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ റെയില്‍വേ പോലീസും യാത്രക്കാരും ചേര്‍ന്നാണ് കീഴ്പ്പെടുത്തിയത്. സംഭവ സമയം ഇയാള്‍ മദ്യ ലഹരിയിലായിരുന്നു. യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

