
കോതമംഗലം : ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി കീരംപാറ പഞ്ചായത്തിലെ 49-ാം ബൂത്തിലാണ് ഷിബു തെക്കുംപുറത്തിൻ്റെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തിയത്. മറ്റ് സഹായം ലഭ്യമല്ലാത്ത കിടപ്പ് രോഗികൾ, നിത്യരോഗികൾ എന്നിവർക്ക് ആവശ്യമായ സേവനം ലഭ്യമാക്കുക, പാർശ്വവത്കരിക്കപ്പെട്ടവരേയും ഒറ്റപ്പെട്ടു ജീവിക്കുന്നവരെയും കണ്ടെത്തി അവരെ ചേർത്ത് നിർത്തി സഹായിക്കുക എന്നിവയാണ് ഭവന സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഷിബു തെക്കുംപുറം പറഞ്ഞു. ഭവന സന്ദർശനം പൂർത്തിയാക്കിയ ശേഷം പഞ്ചായത്തടിസ്ഥാനത്തിൽ പ്രഗത്ഭരെ പങ്കെടുപ്പിച്ച് കാർഷിക , സാമ്പത്തിക , വ്യാവസായിക മേഖലയിലെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വികസന കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സണ്ണി വർക്കി , അജി എൽദോസ് , കെ ഡി വറുഗീസ് ,റോയി ഓടയ്ക്കൽ , റോയി കല്ലുങ്കൽ , വർഗീസ് പ്ലാപ്പുഴ , ബൈമി ബേസിൽ , റീന ജോഷി എന്നിവരും ഷിബു തെക്കും പുറത്തിനൊപ്പം ഭവന സന്ദർശനത്തിൽ ഉണ്ടായിരുന്നു .