February 7, 2026
mac1
തൊടുപുഴ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ മാഹിൻ കെ അലിയാർ സെമിനാർ നയിച്ചു.

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നൈപുണ്യ വികസനവും വ്യക്തിത്വവികാസവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

തൊടുപുഴ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ മാഹിൻ കെ അലിയാർ സെമിനാർ നയിച്ചു. ആശയങ്ങളെ നൈപുണ്യവുമായി യോജിപ്പിച്ച് കൊണ്ടുപോകുവാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്നും, പരിശീലനവും, പരിചയ സമ്പത്തും നൈപുണ്യവും വിദ്യാർത്ഥികളെ ലക്ഷ്യത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. എൽദോസ് എ എം, അധ്യാപകരായ ഡോ.ഷീബ എബ്രഹാം, ഡോ. പുതുമ ജോയ്, സ്റ്റുഡൻസ് കോഡിനേറ്റർ ഹെലൻ കുര്യാക്കോസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!