February 7, 2026
Untitled.jpg
Advertisement

തിരുവനന്തപുര: ആധുനിക പരിശോധനാസംവിധാനം സജ്ജീകരിക്കുന്നതിനായി പെട്രോൾ, ഗ്യാസ് വാഹനങ്ങളുടെ പുകപരിശോധനാ നിരക്കുയർത്തിയത് പിൻവലിച്ചു. ഒരു വർഷത്തോളം അധിക നിരക്ക് ഈടാക്കിയിട്ടും പുക പരിശോധനാസംവിധാനം പരിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു കണ്ടതിനെത്തുടർന്നാണ് നടപടി.

Advertisement

പുതുക്കിയ നിരക്കുപ്രകാരം, ബിഎസ്-4, ബിഎസ്-6 ശ്രേണിയിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് 100 രൂപയ്ക്കു പകരം 80 രൂപയും, കാറുകൾക്ക് 130 രൂപയ്ക്കു പകരം 100 രൂപയുമായിരിക്കും ഇനിമുതൽ ഈടാക്കുക. സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷമായിരിക്കും.

കേന്ദ്ര നിർദേശപ്രകാരം ഈ വാഹനങ്ങൾക്ക് ആധുനിക ലാംഡ ടെസ്റ്റ് നടത്തേണ്ടിവരുമെന്നും സജ്ജീകരണങ്ങൾ ഒരുക്കേണ്ടത് അധിക ചെലവിനിടയാക്കുമെന്നുമുള്ള പുക പരിശോധാകേന്ദ്രം നടത്തിപ്പുകാരുടെ നിവേദനത്തെത്തുടർന്നാണ് ഒരു വർഷംമുൻപ് സർക്കാർ നിരക്ക് വർധിപ്പിച്ചത്. എന്നാൽ ലാംഡ ടെസ്റ്റിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ പുകപരിശോധനാ കേന്ദ്രങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.

കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം വാഹനങ്ങൾക്ക് ആധുനിക ലാംഡ ടെസ്റ്റ് ഉൾപ്പെടുത്തേണ്ടി വരുമെന്നതിനാൽ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് അധിക ചെലവ് വരുമെന്ന് ചൂണ്ടിക്കാട്ടി പുക പരിശോധാകേന്ദ്രം നടത്തിപ്പുകാരുടെ നിവേദനത്തെത്തുടർന്നാണ് ഒരു വർഷംമുൻപ് സർക്കാർ നിരക്ക് കൂട്ടിയത്. എന്നാൽ, ലാംഡ ടെസ്റ്റിനുള്ള സജ്ജീകരണങ്ങൾ സ്ഥാപിക്കാൻ പുകപരിശോധനാ കേന്ദ്രങ്ങൾക്ക് കഴിഞ്ഞില്ല.

Advertisement

പരിശോധനാനിലവാരം ഉയർത്താതെ അധിക നിരക്ക് ഈടാക്കുകയായിരുന്നു. പഴയരീതിയിൽ പരിശോധന നടത്തുകയും ഒരു വർഷത്തോളം അധിക നിരക്ക് ഈടാക്കുകയും ചെയ്‌തു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിരക്കു കുറയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിനു കത്തു നൽകിയത്. കേന്ദ്ര നിർദേശപ്രകാരം ബിഎസ് 4, പെട്രോൾ, സിഎൻജി, എൽപിജി നാലുചക്രവാഹനങ്ങൾക്കും എല്ലാത്തരം പെട്രോൾ സിഎൻജി, എൽപിജി വാഹനങ്ങൾക്കും ലാംഡ പരിശോധന നിർബന്ധമാണ്.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!