February 7, 2026
crime
ബാ​ര്‍ ജീ​വ​ന​ക്കാ​ര​നെ പ്ര​തി മൂ​ക്കി​നി​ടി​ച്ചും മ​റ്റും പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തൃശൂർ: ആ​ളൂ​ര്‍ താ​ഴേ​ക്കാ​ടു​ള്ള ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ സ്റ്റേ​ഷ​ന്‍ റൗ​ഡി റി​മാ​ൻ​ഡി​ല്‍. ക​ണ്ണി​ക്ക​ര സ്വ​ദേ​ശി തോ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ അ​രു​ണ്‍(31)​ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Sponsored

ബാ​റി​ല്‍ മ​ദ്യ​പി​ച്ച​ശേ​ഷം ബി​ല്‍ അ​ട​യ്ക്കാ​തെ വീ​ണ്ടും മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ജീ​വ​ന​ക്കാ​ര​ന്‍ മ​ദ്യം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് പ്ര​കോ​പി​ത​നാ​യ പ്ര​തി ബാ​റി​ല്‍ മ​ദ്യ​പി​ക്കാ​നെ​ത്തി​യ​വ​രെ ത​ട​യു​ക​യും ഗ്ലാ​സു​കൊ​ണ്ട് ഗ്രാ​നൈ​റ്റ് കൗ​ണ്ട​ർ ഇ​ടി​ച്ചു​ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും​ ചെ​യ്തു. ഇ​ത് ത​ട​യാ​നെ​ത്തി​യ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി കൂ​ന​ന്‍​വീ​ട്ടി​ല്‍ വ​ര്‍​ഗീ​സ്(56) എ​ന്ന ബാ​ര്‍ ജീ​വ​ന​ക്കാ​ര​നെ പ്ര​തി മൂ​ക്കി​നി​ടി​ച്ചും മ​റ്റും പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

രാ​സ​ല​ഹ​രി​ക​ളാ​യ എം​ഡി​എം​എ വി​ല്‍​പ്പ​ന​യ്ക്കും ഉ​പ​യോ​ഗ​ത്തി​നു​മാ​യി കൈ​വ​ശം​വ​ച്ച കേ​സു​ക​ള്‍, ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്, മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ടം വ​രു​ത്തു​ന്ന പ്ര​വൃ​ത്തി​ചെ​യ്ത അ​ഞ്ചു കേ​സു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഏ​ഴ് ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ ഇ​യാ​ൾ​ക്കെ​തി​രേ നി​ല​വി​ലു​ണ്ട്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!