February 6, 2026
valara waterfalls
സ​ഞ്ചാ​രി​ക​ൾ എ​ത്താ​താ​യ​തോ​ടെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ​ക്ക​രി​കി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന വ്യാ​പാ​രി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി.

അ​ടി​മാ​ലി: വേ​ന​ൽ ക​ന​ത്തു തു​ട​ങ്ങി​തോ​ടെ ഹൈ​റേ​ഞ്ചി​ലെ ജ​ല​പാ​ത​ങ്ങ​ൾ വ​ര​ണ്ടു​ണ​ങ്ങി. ചീ​യ​പ്പാ​റ, വാ​ള​റ, തൊ​മ്മ​ൻ​കു​ത്ത്, അ​രു​വി​ക്കു​ത്ത്, ആ​ന​യാ​ടി​ക്കു​ത്ത് തു​ട​ങ്ങി അ​റി​യ​പ്പെ​ടു​ന്ന​തും പെ​ടാ​ത്ത​തു​മാ​യ നി​ര​വ​ധി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ വേ​ന​ലി​ന്‍റെ കാ​ഠി​ന്യം വ​ർ​ധി​ച്ച​തോ​ടെ ഒ​ട്ടു​മി​ക്ക വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ജ​ല​മി​ല്ലാ​തെ വ​ര​ണ്ടു​ണ​ങ്ങി​യ നി​ല​യി​ലാ​ണ്. വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ വ​റ്റി വ​ര​ണ്ട​ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്.

ജ​ല​സ​മൃ​ദ്ധി​യു​ടെ ഓ​ർ​മ്മ​ക​ളി​ലെ​ത്തി വ​ര​ണ്ടു​കി​ട​ക്കു​ന്ന പാ​റ​യി​ടു​ക്കു​ക​ൾ ക​ണ്ട് നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്ന സ​ഞ്ചാ​രി​ക​ളെ ഒ​ട്ടു​മി​ക്ക​യി​ട​ങ്ങ​ളി​ലും കാ​ണാം. വെ​ള്ളം പൂ​ർ​ണ​മാ​യി വ​റ്റി​വ​ര​ണ്ട് സ​ഞ്ചാ​രി​ക​ൾ എ​ത്താ​താ​യ​തോ​ടെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ​ക്ക​രി​കി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന വ്യാ​പാ​രി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി.

വ​ഴി​യോ​ര വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന ചി​ല​ർ ക​ച്ച​വ​ടം നി​ർ​ത്തി മ​റ്റ് ജോ​ലി​ക​ൾ​ക്ക് പോ​യി. ഇ​നി​യും പൂ​ർ​ണ​മാ​യി വ​ര​ളാ​ത്ത ചി​ല വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളാ​ണ് മ​ല​ക​യ​റി​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് അ​ൽ​പ്പ​മെ​ങ്കി​ലും ആ​ശ്വാ​സ​മാ​കു​ന്ന​ത്. അ​തേ സ​മ​യം അ​യ​ൽ ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് പ​ക​ൽ ചൂ​ടി​ന് ഇ​ടു​ക്കി​യി​ൽ കു​റ​വു​ണ്ട്. രാ​ത്രി​കാ​ല​ത്ത് അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ഴു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. വേ​ന​ൽ നീ​ണ്ടു​നി​ന്നാ​ൽ പൂ​ർ​ണ​മാ​യി വ​ര​ളാ​ത്ത വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള​ട​ക്കം കൂ​ടു​ത​ൽ ശോ​ഷി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!