
മൂവാറ്റുപുഴ: മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷനിലെ അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം,ഹൈറേഞ്ച്, മൂവാറ്റുപുഴ എന്നീ അഞ്ച് മേഖലകൾ ഉൾപ്പെട്ട അങ്കമാലി ഭദ്രാസനത്തിന്റെ അദ്ധ്യാപക സെമിനാർ കാരക്കുന്നം മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഡോ. എബ്രഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ബേസിൽ ബേബി നറുക്കിയിൽ അദ്ധ്യക്ഷനായി. ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. എം.ജെ.എസ്.എസ്.എ ജനറൽ സെക്രട്ടറി പി.വി. ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, ഫാ. എബി വർക്കി എന്നിവർ ക്ലാസെടുത്തു.
