February 8, 2026
thrissur
വീ​ടും സ്ഥ​ല​വും ര​ജി​സ്റ്റ​ർ ചെ​യ്തു​ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ച്ച് പണം തട്ടുകയായിരുന്നു.

തൃശൂർ മാളയിൽ വീ​ടും സ്ഥ​ല​വും ര​ജി​സ്റ്റ​ർ ചെ​യ്തു​ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ച്ച് 90 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​യ സ്റ്റേ​ഷ​ൻ റൗ​ഡി​യും കൂ​ട്ടാ​ളി​യും അ​റ​സ്റ്റി​ലാ​യി.

പു​ത്ത​ൻ​ചി​റ കു​ന്ന​ത്തേ​രി സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നി​ൽ​നി​ന്ന് അ​ത്താ​ണി​യി​ലു​ള്ള സ്ഥ​ല​വും കെ​ട്ടി​ട​വും ര​ജി​സ്റ്റ​ർ ചെ​യ്തു​ന​ൽ​കാ​മെ​ന്നും മ​ക​ളു​ടെ പു​ത്ത​ൻ​ചി​റ​യി​ലു​ള്ള വീ​ടും പ​റ​മ്പും മ​റ്റൊ​രു പ​റ​മ്പു​മാ​യി എ​ക്സ്ചേ​ഞ്ച് ചെ​യ്യാ​മെ​ന്നും പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. പ​ല​ത​വ​ണ​ക​ളാ​യി 90 ല​ക്ഷം രൂ​പ വാ​ങ്ങി​യ​ശേ​ഷം തീ​റു​ന​ൽ​കു​ക​യോ വാ​ങ്ങി​യ പ​ണം തി​രി​കെ​ന​ൽ​കു​ക​യോ ചെ​യ്യാ​തെ പ​റ്റി​ക്കു​ക​യാ​യി​രു​ന്നു.

Sponsored

കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് വ​ലി​യ​വീ​ട്ടി​ൽ ജ​ലീ​ൽ (54), കൊ​ടു​ങ്ങ​ല്ലൂ​ർ ലോ​ക​മ​ലേ​ശ്വ​രം ക​ട​മ്പോ​ട്ട് മു​ഹ​മ്മ​ദ് ഹ​നീ​ഫ (71) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ർ റൂ​റ​ൽ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.ജ​ലീ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​ട്ട് ത​ട്ടി​പ്പു​കേ​സു​ക​ള​ട​ക്കം പ​ന്ത്ര​ണ്ട് ക്രി​മി​ന​ൽ​കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. മു​ഹ​മ്മ​ദ് ഹ​നീ​ഫ മാ​ള പോ​ലീ​സ് സ്റ്റേ​ഷ​നിലും, പാ​ല​ക്കാ​ട് ചാ​ലി​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ത​ട്ടി​പ്പു​കേ​സി​ലും പ്ര​തി​യാ​ണ്.

മാ​ള പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​എം. റ​ഷീ​ദ്, ജി​എ​സ്ഐ​മാ​രാ​യ കെ.​ആ​ർ. സു​ധാ​ക​ര​ൻ, എം.​എ. മു​ഹ​മ്മ​ദ് ബാ​ഷി, മു​രു​കേ​ഷ് ക​ട​വ​ത്ത്, ജി​എ​എ​സ്ഐ​മാ​രാ​യ ന​ജീ​ബ്, ഷാ​ലി, ജി​എ​സ്‌​സി​പി​ഒ വ​ഹ​ദ്, ജി​ബി​ൻ, ഡി​ബീ​ഷ്, വി​പി​ൻ​ലാ​ൽ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ള്ള​ത്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!