
കവളങ്ങാട് ഗ്രാമപഞ്ചായത്ത് പതിന്നൊന്നാം വാർഡിൽ നടന്ന പ്രതിഭാ സംഗമത്തിൽ ആദരിക്കപ്പെട്ടവർ
കോതമംഗലം :കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലെയും,സമീപ പ്രദേശത്തെയും, നേര്യമംഗലത്തെ എസ്.എസി ഹോസ്റ്റലിൽ അധിവസിക്കുന്നതുമായ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കായി നേര്യമംഗലത്ത് പ്രതിഭാ സംഗമം സംഘടിപ്പിച്ച് അഞ്ചാമത് മെമ്പേഴ്സ് എക്സലന്റ് അവാർഡ് നൽകി ആദരിച്ചു. നേര്യമംഗലം സ്വദേശികളായ സംസ്ഥാനത്തെ മികച്ച തഹസീൽദാറായി തെരെഞ്ഞെടുക്കപ്പെട്ട കെ.എം നാസ്സറിനും, മികച്ച അങ്കണവാടി ടീച്ചറായി തെരെഞ്ഞെടുക്കപ്പെട്ട രാധിക പ്രസന്നനെയും ചടങ്ങിൽ ആദരിച്ചു. നേര്യമംഗലം എസ്.എസി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പ്രതിഭാ സംഗമം ഊന്നുകൽ സർക്കിൾ ഇൻസ്പെക്ടർ സി.സി ബസന്ത് ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ ജിൻസിയ ബിജു അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തെ ഉന്നത വിജയം നേടിയ കുട്ടികളുടെ അക്കാദമിക് രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് കഴിഞ്ഞ അഞ്ച് വർഷമായി വാർഡ് മെമ്പർ ജിൻസിയ ബിജുവിൻ്റെ നേതൃത്വത്തിൽ മെമ്പേഴ്സ് എക്സലൻ്റ് അവാർഡുകൾ നൽകി വരുന്നത്. കവളങ്ങാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ, മുൻ വൈസ് പ്രസിഡൻ്റ് പി.എം ശിവൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജയ്മോൻ ജോസ് വള്ളാടിയിൽ, കെ.എം അലിയാർ, ഇ.എം സഞ്ജീവ്,ജോയി അറക്കക്കുടി, അജന്ത പുരുഷോത്തമൻ, എന്നിവർ സംസാരിച്ചു. ആദരിക്കപ്പെട്ട കുട്ടികളും രക്ഷകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.സി.കെ രാജൻ സ്വാഗതവും കെ.എം.ഷെമീർ നന്ദിയും പറഞ്ഞു.