February 7, 2026
tamil nadu crime

നി​ര​വ​ധി ഹൈ​വേ മോ​ഷ​ണക്കേ​സു​ക​ളി​ലും കൊ​ല​പാ​ത​ക​ക്കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​യ . കൊ​ശ​വ​പ്പെ​ട്ടി ഗ​ണേ​ശ​ന്‍ (53), കൂ​ട്ടാ​ളി​ക​ളാ​യ മ​ധു​രൈ സ്വ​ദേ​ശി ഒ. ​ഗ​ണേ​ശ​ന്‍ (51), ഉ​സ​ലാം​പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ സു​കു​മാ​ര്‍ പാ​ണ്ടി (39), കെ. ​ശി​വ​കു​മാ​ര്‍ (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ഏ​ല​ക്ക​യു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ആ​ക്ര​മി​ച്ച് ഏ​ല​ക്ക ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള പ​ദ്ധ​തി​യി​ട്ട് ഒ​മ്നി വാ​നി​ല്‍ ക​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍ ക​മ്പം​മെ​ട്ട് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്.വാ​ഹ​ന​​ങ്ങ​ളി​ല്‍ ചു​റ്റി​ത്തി​രി​ഞ്ഞ് അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി കൊ​ള്ള ന​ട​ത്തു​ക​യാ​യി​രു​ന്നു കൊ​സ​വപ്പെ​ട്ടി ഗ​ണേ​ശ​​ന്‍റെയും സം​ഘ​ത്തി​​ന്‍റെ​യും രീ​തി.

കൊ​ല​പാ​ത​കം, മോ​ഷ​ണം, പി​ടി​ച്ചു​പ​റി തു​ട​ങ്ങി​യ വി​വി​ധ കേ​സു​ക​ളി​ല്‍ ഇ​വ​ര്‍ പ്ര​തി​ക​ളാ​ണ്. ക​ഴി​ഞ്ഞ ഏ​ഴി​ന് കേ​ര​ള​ത്തി​ല്‍ എ​ത്തി​യ സം​ഘം മോ​ഷ്ടി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തിനാണ് ഒ​മ്നി വാ​നി​ല്‍ ക​റ​ങ്ങി​യ​ത്. ഇ​തി​നി​ടെ വാ​ഹ​നപ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ക​മ്പം​മെ​ട്ട് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Sponsored

ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ല്‍നി​ന്നു ക​വ​ര്‍​ച്ച​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ഇവർ ഇ​ടു​ക്കി​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് അ​തി​ര്‍​ത്തിമേ​ഖ​ല​ക​ളി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി നി​ഷാ​ദ്മോ​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സം​ഘ​ങ്ങ​ള്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.ക​മ്പം​മെ​ട്ട് സി ​ഐ ര​തീ​ഷ് ഗോ​പാ​ല്‍, ഉ​ദ്യോ​ഗ​സ്ഥ​രാ​യ വ​ര്‍​ഗീ​സ് ജോ​സ​ഫ്, ബാ​ബു ഡൊ​മി​നി​ക്, ലി​റ്റോ കെ. ​ജോ​സ​ഫ്, അ​ജീ​ഷ് അ​ലി​യാ​ര്‍, ജെ​റി​ന്‍ ടി. ​വ​ര്‍​ഗീ​സ്, അ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!