
തൃശൂർ : കണ്ടശ്ശാംകടവ് ജലോത്സവത്തിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തു. യോഗം മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷത വഹിച്ചു.

പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച സംഘാടകസമിതി രൂപീകരണ യോഗത്തില്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശിധരന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എം അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം വി.എന്‍ സുര്‍ജിത്, ഡിടിപിസി സെക്രട്ടറി, ചാവക്കാട് തഹസില്‍ദാര്‍, വാടാനപ്പള്ളി, മണലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വള്ളം ഉടമകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
