February 8, 2026
Untitled-4.jpg

കോതമംഗലം • തങ്കളം – കാക്കനാട് നാലുവരി പാത  പുതിയ ഡ്രാഫ്റ്റ് അലൈൻമെന്റ്  തയ്യാറാക്കിയതായും, പുതിയ അലൈൻമെന്റിന്റെ സാധ്യത പരിശോധന പൂർത്തിയാക്കി ഫീസിബിലിറ്റി റിപ്പോർട്ട്‌ 14.8.25 ന് കിഫ്‌ബിയിൽ സമർപ്പിച്ചതായും തുടർനടപടികൾ വേഗത്തിലാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് വേണ്ടി മന്ത്രി വീണാ ജോർജ്  നിയമസഭയിൽ അറിയിച്ചു.

Sponsored

എറണാകുളം ജില്ലയിലെ തന്നെ പ്രധാന റോഡ് വികസന പദ്ധതിയും, ജില്ലാ കിഴക്കൻ മേഖലയെ ജില്ലാ ആസ്ഥാനവുമായി  അതിവേഗം ബന്ധിപ്പിക്കുന്ന പദ്ധതി എന്ന നിലയിലും, ഇടുക്കി – എറണാകുളം ജില്ലകളെ തമ്മിൽ വേഗത്തിൽ ബന്ധിപ്പിക്കുന്ന പദ്ധതി എന്ന നിലയിലും,  കൂടാതെ ടൂറിസം,ഐ ടി മേഖലകളിലും വലിയ വികസന സാധ്യത നൽകുന്നതുമാണ് തങ്കളം – കാക്കനാട് നാലുവരി പ്പാത.കോതമംഗലം – മുവാറ്റുപുഴ – പെരുമ്പാവൂർ- കുന്നത്തുനാട്  മണ്ഡലങ്ങളിലൂടെ 27 കിലോമീറ്റർ ദൂരത്തിൽ  കടന്നുപോകുന്നതാണ്  നിർദ്ദിഷ്ട പാത. 2006- 2011 ലെ വി എസ്  ഗവൺമെന്റിന്റെ കാലത്ത് 2009 -10 വർഷത്തിലാണ്  കോതമംഗലം മണ്ഡലത്തിലെ 1 കിലോമീറ്ററോളം ദൂരത്തിൽ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പിന്നീട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019 – ലാണ്  കോതമംഗലം പട്ടണത്തോട് ബന്ധിക്കുന്ന പ്രദേശത്ത് അര കിലോമീറ്റർ  ദൂരം കൂടി റോഡിന്റെ  നിർമ്മാണം പൂർത്തീകരിച്ചത്. തുടർച്ചയിൽ കിഫ്ബി പദ്ധതിയായി പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിച്ചുവെങ്കിലും, നേരത്തെ  നിശ്ചയിച്ചിരുന്ന അലൈൻമെന്റ്  IRC മാനദണ്ഡപ്രകാരം ഫീസിബിൾ അല്ല എന്നും, റോഡ് ഐ ആർ സി മാനദണ്ഡം അനുസരിച്ച് ഡിസൈൻ ചെയ്യാൻ സാധ്യമല്ല എന്നും ഡിസൈൻ വിഭാഗം കണ്ടെത്തിയതിനെ തുടർന്ന് പദ്ധതി പ്രതിസന്ധിയിലാവുക യായിരുന്നു.
ഈ പദ്ധതിയുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് തുടർ നടപടികൾ വേഗത്തിലാക്കാൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് കോതമംഗലം എം എൽ എ ആന്റണി ജോൺ സഭയിൽ ആവശ്യപ്പെട്ടു.

Sponsored

തങ്കളം-കാക്കനാട് നാലുവരി പാതയുടെ  നേരത്തെ തയ്യാറാക്കിയ അലൈൻമെന്റ്  IRC മാനദണ്ഡപ്രകാരം ഫീസിബിൾ അല്ല  എന്നായിരുന്നു കിഫ്‌ബി നിർദ്ദേശിച്ചത്. തുടർന്ന് ഈ നാലുവരിപാതയുടെ പ്രവൃത്തിക്ക് നിലവിൽ കിഫ്ബിയിൽ നിന്നും ലഭ്യമായ പുതിയ ഡ്രാഫ്റ്റ് അലൈൻമെന്റ്റ് തയ്യാറാക്കിയിട്ടുള്ളതാണ്. പുതിയ അലൈൻമെന്റിന്റെ സാധ്യതാ പരിശോധന പൂർത്തിയാക്കി ഫീസിബിലിറ്റി റിപ്പോർട്ട് 14.08.2025-ന് കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ട്. ആയതുമായി ബന്ധപ്പെട്ട്  തുടർ നടപടികൾ വേഗത്തിലാക്കുമെന്നും  മന്ത്രി പി എ  മുഹമ്മദ് റിയാസിന് വേണ്ടി മന്ത്രി വീണാ ജോർജ് സബ്മിഷന് മറുപടിയായി നിയമസഭയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!