February 8, 2026
church

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ആറാം വാർഷികം ആഘോഷിച്ചു. മലങ്കരയുടെ യാക്കോബ് ബുർദ്ദോനോ കാലം ചെയ്ത ഭാഗ്യ സ്മരണാർഹനായ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ 2019 ഒക്ടോബർ ആറാം തീയതി യാക്കോബായ സുറിയാനി സഭാ വിശ്വാസികൾ രണ്ടാം കൂനൻ കുരിശു സത്യം നടത്തിയത്.

Sponsored

കോതമംഗലം മേഖലയുടെ മെത്രാപ്പോലീത്ത അഭി. ഏലിയാസ് മോർ യൂലിയോസ് തിരുമേനി തിരിതെളിയിച്ച് വാർഷിക യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിശുദ്ധ പിതാക്കന്മാർ കാണിച്ച് പഠിപ്പിച്ച സത്യവിശ്വാസം കാത്തു സൂക്ഷിക്കുവാൻ എല്ലാ വിശ്വാസികളും ഉത്സുകരാന്നെമെന്ന് അഭിവന്ദ്യ തിരുമേനി കൂട്ടിച്ചേർത്തു. പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവ കാലം ചെയ്തപ്പോൾ സ്വയം പ്രകാശിച്ച കൽക്കുരിശിൽ ആലാത്ത് കെട്ടി അതിൽ പിടിച്ചു കൊണ്ട് വിശ്വാസികൾ പള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി ചൊല്ലി കൊടുത്ത സത്യപ്രതിജ്ഞ ഏറ്റു ചൊല്ലി. സൂര്യചന്ദ്രന്മാരും ഭൂമിയുമുള്ളിടത്തോളം കാലം ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തെ മറക്കുകയില്ല എന്ന സത്യവിശ്വാസത്തെ വീണ്ടും ഏറ്റു ചൊല്ലി ഉറപ്പിച്ചു.

Sponsored

മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, സഹ വികാരിമാരായ ഫാ. സാജു കുരിക്കപിള്ളിൽ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു, , തന്നാണ്ട് ട്രസ്റ്റിമാരായ കെ. കെ. ജോസഫ് , എബി ചേലാട്ട്, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ സലിം ചെറിയാൻ, ബിനോയി തോമസ്, ഏലിയാസ് വർഗീസ്, ഡോ. റോയി മാലിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. സഭയിലെ ബഹുമാനപ്പെട്ട അനേകം വൈദീകരും ആയിരക്കണക്കിന് വിശ്വാസികളും ആറാം വാർഷികത്തിൽ പങ്കു ചേർന്നു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!