മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിച്ച കേസിൽ മൂവാറ്റുപുഴ വെള്ളൂർക്കുന്നം കാവുങ്കര മോളേക്കൂടി മല ഭാഗത്ത് നെടുമ്പുറത്ത് വീട്ടിൽ അബി ലത്തീഫിനെ (35) ആണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

നിരവധി മോഷണം, പിടിച്ചുപറി കേസുകളിലെ പ്രതിയായ അബി ലത്തീഫ്, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.

എസ്ഐ ഷാഹുൽ ഹമീദ്, അതുൽ പ്രേം ഉണ്ണി, പി.വി.എൽദോസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സബീർ കെ. ഉസ്മാൻ, സീനിയർ സിപിഒമാരായ കെ.കെ.അനിമോൾ, ബോസ് ബേബി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


