February 7, 2026
Untitled-2.jpg

കോതമംഗലം നഗരമധ്യത്തിൽ കോളേജ് റോഡിൽ പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനു സമീപം കുരൂർ തോടിനു കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ശിലാ സ്ഥാപനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

Sponsored

ജോസ് കോളേജ് അടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന ഈ പ്രദേശത്തേക്ക് ആറടി വീതിയിലുള്ള അൻപത്തഞ്ചു വർഷം പഴക്കമുള്ള കോൺക്രീറ്റ് പാലമാണ് നിലവിലുണ്ടായിരുന്നത്
ഇതിനോട് ചേർന്ന് സമാന്തരമായി
ഏഴു മീറ്റർ വീതിയിൽ ആർച്ച് മാതൃകയിലാണ് പത്തൊൻപത് മീറ്റർ നീളത്തിൽ പെരിങ്ങാട്ടുപറമ്പിൽ കുടുംബം മുൻ കൈ എടുത്ത് പുതിയ  പാലം നിർമ്മിക്കുന്നത്.

Sponsored

കോതമംഗലം നഗരത്തെ തങ്കളം- കോഴിപ്പിള്ളി ബൈ പാസ്‌ റോഡിലേക്ക് ഭാവിയിൽ ബന്ധിപ്പിക്കാൻ  പുതിയ പാലം യാഥാർഥ്യമാകുന്നതോടെ വഴി തെളിയും.
മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ കൗൺസിലർ ഷിബു കുര്യാക്കോസ്, ബാബു ഏലിയാസ്, സാബു മാത്യു,പി ഒ ജോർജ്, പി ഒ പൗലോസ്,
ബാബു സണ്ണി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!