accident muvattupuzha
ക​ടാ​തി പ​ള്ളി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

മൂ​വാ​റ്റു​പു​ഴ: കാ​ര്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വൈ​ദ്യു​ത പോ​സ്റ്റി​ലും മ​തി​ലി​ലും ഇ​ടി​ച്ചു മ​റി​ഞ്ഞു. യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ഫോ​ര്‍​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ക​ടാ​തി പ​ള്ളി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്ത് നി​ന്ന് കോ​ല​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ലെ മ​തി​ലി​ലും, വൈ​ദ്യു​ത വി​ള​ക്കി​ന്‍റെ തൂ​ണി​ലു​മി​ടി​ച്ച് മ​റ​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ യാ​ത്രി​ക​രെ നാ​ട്ടു​കാ​രെ​ത്തി​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

Sponsored

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് മൂ​വാ​റ്റു​പു​ഴ കോ​ല​ഞ്ചേ​രി റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വാ​ഹ​നം റോ​ഡി​ല്‍ നി​ന്നു മാ​റ്റി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!