
മൂവാറ്റുപുഴ: നിയന്ത്രണംവിട്ട കാർ മറ്റു മൂന്ന് വാഹനങ്ങളിൽ ഇടിച്ചശേഷം ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്തു. ഇന്നലെ രാവിലെ എട്ടോടെ എംസി റോഡിൽ തൃക്കളത്തൂരിലായിരുന്നു അപകടം. മൂവാറ്റുപുഴയിൽ നിന്ന് പെരുന്പാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കോർപ്പിയോ നിയന്ത്രണം നഷ്ടപ്പെട്ട് ഇതേ ദിശയിൽ സഞ്ചരിച്ച കെഎസ്ആർടിസി ബസിലും തുടർന്ന് പെരുന്പാവൂർ ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്നു സ്വകാര്യ ബസിലും ലോട്ടറി വില്പന നടത്തുന്ന ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോട്ടറി വില്പനക്കാരനായ തമിഴ്നാട് സ്വദേശിക്ക് നിസാര പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട സ്കോർപ്പിയോ രണ്ടു വാഹനങ്ങളിൽ ഇടിച്ചശേഷം സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറിയാണ് നിന്നത്. തൃശൂർ സ്വദേശിയുടെ സ്കോർപ്പിയോയാണ് അപകടത്തിൽപ്പെട്ടത്.
