ബസ് യാത്രക്കിടെ കുഴഞ്ഞുവീണു മരിച്ച യുവതിയെ തിരിച്ചറിഞ്ഞു.
കോതമംഗലം: ബസ് യാത്രക്കിടെ കുഴഞ്ഞുവീണു മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കോതമംഗലം ഇഞ്ചൂർ അമ്പലംപടിയിൽ താമസിക്കുന്ന കൊച്ചുപറമ്പിൽ വാസന്തി നന്ദനനാണ് മരിച്ചത്. ഇന്ന് രാവിലെ കോതമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ്സിൽ യാത്ര ചെയ്യവെ തിരുവല്ല സ്റ്റാൻ്റിൽ വച്ച് ടോയ്‌ലറ്റിൽപോവാൻ ഇറങ്ങുകയും പെട്ടെന്ന് കുഴഞ്ഞ് വീണ് മരണം സംഭവിക്കുകയുമായിരുന്നു.




