February 8, 2026
republic day
നിയമ വ്യവസായ കയർ വികസന വകുപ്പ് മന്ത്രി പി രാജീവ്‌ ദേശീയ പതാക ഉയർത്തി.

കാക്കനാട്: രാവിലെ 8.30 ന് കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ ജില്ലാതല ആഘോഷ പരിപാടികൾ ആരംഭിച്ചു. രാവിലെ 8.35ന് പ്ലാറ്റൂണുകൾ പരേഡിനായി അണിനിരന്നു. തുടർന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് കാളിരാജ് മഹേഷ് കുമാർ എന്നിവർ പരേഡിനെ അഭിവാദ്യം ചെയ്തു. തുടർന്ന് 9ന് നിയമ വ്യവസായ കയർ വികസന വകുപ്പ് മന്ത്രി പി രാജീവ്‌ ദേശീയ പതാക ഉയർത്തി.

പരേഡ് കമാൻഡറോടൊപ്പം പരേഡ് പരിശോധിച്ചു. വിവിധ പ്ലാറ്റൂണുകളുടെ മാർച്ച് പാസ്റ്റിൽ മന്ത്രി അഭിവാദ്യം സ്വീകരിച്ചു. ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകി. നിരവധി ബാൻഡ് ടീമുകളും പരേഡിൽ അണിനിരന്നു. പരിപാടിയിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു. പരേഡിന് ശേഷം റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മോട്ടർ വെഹിക്കിൾ വകുപ്പിന്റെ നേതൃത്വത്തിൽ അമ്പലമേട് സുധീന്ദ്ര നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പരിസരത്തെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!