bhoothathankettu dam
പ​ത്ത് വ​ര്‍​ഷം മു​മ്പ് ഡാ​മി​ന്‍റെ മു​ഴു​വ​ന്‍ ഷ​ട്ട​റു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ബ​ല​പ്പെ​ടു​ത്തി​യ​താ​ണ്.

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ന്‍​കെ​ട്ട് ഡാ​മി​ന്‍റെ 15 ഷ​ട്ട​റു​ക​ളി​ൽ എ​ട്ടാ​മ​ത്തെ ഷ​ട്ട​ര്‍ ത​ക​ർ​ന്നു​വീ​ണു. ചെ​യി​ന്‍ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് കൗ​ണ്ട​ര്‍ വെ​യ്റ്റ് താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തു​ന്ന​തി​നും താ​ഴ്ത്തു​ന്ന​തി​നും അ​നി​വാ​ര്യ​മാ​യ ഘ​ട​ക​മാ​ണ് കൗ​ണ്ട​ര്‍ വെ​യി​റ്റ്. നി​ല​വി​ൽ ഷ​ട്ട​ര്‍ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. കൗ​ണ്ട​ര്‍ വെ​യി​റ്റ് പു​ന​സ്ഥാ​പി​ക്കാ​തെ ഷ​ട്ട​ര്‍ ഇ​നി ഉ​യ​ർ​ത്താ​നാ​കി​ല്ല.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് മ​റ്റൊ​രു ഷ​ട്ട​ര്‍ സ​മാ​ന​രീ​തി​യി​ല്‍ ത​ക​ര്‍​ന്നി​രു​ന്നു. ഏ​റെ നാ​ളു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​ത് പു​ന​സ്ഥാ​പി​ച്ച​ത്. പ​ത്ത് വ​ര്‍​ഷം മു​മ്പ് ഡാ​മി​ന്‍റെ മു​ഴു​വ​ന്‍ ഷ​ട്ട​റു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ബ​ല​പ്പെ​ടു​ത്തി​യ​താ​ണ്. തു​ട​ർ​ന്ന് പ​രി​പാ​ല​ന​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​യാ​കാം ഇ​പ്പോ​ള്‍ ചെ​യി​ന്‍​പൊ​ട്ടാ​ന്‍ കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!