February 7, 2026
home

ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചെ​റി​യാ​ൻ, സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശാ​രം​ഗ​പാ​ണി എ​ന്നി​വ​രു​ടെ സ്മ​ര​ണ​ക്കായി ര​ണ്ടം​ഗ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി.

കോ​ത​മം​ഗ​ലം ത​ങ്ക​ളം ത​ട​ത്തി​ൽ റ്റി.​ജെ. എ​ൽ​ദോ​സി​ന് ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ടോ​മി ഏ​ബ്ര​ഹാ​മും സം​ഘ​ട​ന നേ​താ​ക്ക​ളും ചേ​ർ​ന്ന് കൈ​മാ​റി. എ​ കെ​ പി​ എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​സി. ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Sponsored

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ക​ള്ളാ​ട്ടു​കു​ഴി, ഭ​വ​ന പ​ദ്ധ​തി ആ​ശ​യം പ​ങ്കു​വ​ച്ച സീ​നി​യ​ർ അം​ഗ​വും മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ എം.​ആ​ർ.​എ​ൻ. പ​ണി​ക്ക​ർ, സം​സ്ഥാ​ന ട്ര​ഷ​ർ ഉ​ണ്ണി കൂ​വോ​ട് , മു​നി​സി​പ്പ​ൽ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എ. നൗ​ഷാ​ദ്, എ​.കെ.​പി.​എ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജ​യ്സ​ൺ ഞൊ​ങ്ങി​ണി​യി​ൽ, സ​ജീ​ഷ് മ​ണി, റോ​ണി അ​ഗ​സ്റ്റി​ൻ, എം.​എ​സ് അ​നി​ൽ​കു​മാ​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ മി​നി ബെ​ന്നി, കെ.​വി. തോ​മ​സ്, എം.​എ​ൻ. നാ​സ​ർ​കു​ഞ്ഞ്, അ​നു​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ​ൺ​ട്രാ​ക്ട​ർ അ​തു​ൽ തോ​മ​സ്, ആ​ക്കി​ടെ​ക്ട് മു​ര​ളി കു​മാ​ർ എ​ന്നി​വ​രെ ചടങ്ങിൽ ആ​ദ​രി​ച്ചു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!