10 കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ പുനർ നിർമ്മിക്കുന്ന തൃക്കാരിയൂർ – അയിരൂർ പാടം – വടക്കുംഭാഗം പൊതുമരാമത്ത് റോഡിൻ്റെയും, പിണ്ടിമന പഞ്ചായത്ത് പത്താം വാർഡിൽ എം എൽ എ യുടെ ആസ്തി വികസന ഫണ്ടും മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ടും വിനിയോഗിച്ച് നിർമ്മിക്കുന്ന മുത്തംകുഴി- അടിയോടി ഇടതു കനാൽ ബണ്ട് റോഡ് ,അടിയോടി – ഹൈക്കോർട്ട് കവല റോഡ് ,അയിരൂർപാടം കമല സുരയ്യ നഗർ – ഹൈ ലവൽ കനാൽ സൂപ്പർ പാസ് ലിങ്ക് റോഡ്, നമ്പൂരിച്ചാൽ റോഡ്, എം എൻ ആർ ഇ ജി ഫണ്ടു വിനിയോഗിച്ച് നിർമ്മിക്കുന്ന അടിയോടി ഏദൻ റോഡ്, എം എൽ എ സ്പെഷ്യൽ ഫണ്ടുവിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പയസ് ഗാർഡൻസ് – നെല്ലിമറ്റം റോഡ്, ഡിവിയേഷൻ റോഡ്, ആമല – പൊട്ടയം കണ്ടം റോഡ്, എസ് സി കോർപ്പസ് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച അടിയോടി അങ്കണവാടി – പൂവാലി മറ്റം നഗർ റോഡ് എന്നീ റോഡുകളുടെ ഉദ്ഘാടനവുമാണ് നടന്നത്.

റോഡ് വികസനത്തിന് സ്ഥലം വിട്ടു നൽകിയ അയിരൂർപാടം പയസ് ഗാർഡൻസ് കോൺവെൻ്റ് മദർ സുപ്പീരിയർ സിസ്റ്റർ മേഴ്സിലിയേൻ ,അയിരൂർപാടം സേവന റിഹാബിലിറ്റേഷൻ സെൻ്റർ ഡയറക്ടർ സിസ്റ്റർ സായൂജ്യ ,അടിയോടി കല്ലംപിള്ളി ലീല അയ്യപ്പൻ എന്നിവരെയും കർഷക അവാർഡ് ജേതാവ് മുഹമ്മദ് കുടിലിങ്ങൽ, പത്താം വാർഡിനെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത വാർഡാക്കുന്നതിനും സൗഹൃദ വാർഡാക്കുന്നതിനും മികച്ച സേവനം നൽകി സഹായിച്ച വാർഡിൻ്റെ ചാർജ് വഹിച്ചിരുന്ന സ്ഥലം മാറി പോയ എൽ ഡി ക്ലർക്ക് ഷഹന യൂസഫിനെയും ഉപഹാരങ്ങൾ നൽകി യോഗത്തിൽ അനുമോദിച്ചു.


