VOTE
പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ച്ച​ശേ​ഷ​വും നി​ര​വ​ധി ബൂ​ത്തു​ക​ളി​ല്‍ വോ​ട്ട​ര്‍​മാ​രു​ണ്ടാ​യി​രു​ന്നു.

കോ​ത​മം​ഗ​ലം: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 191 ബൂ​ത്തു​ക​ളി​ലും വോ​ട്ടെ​ടു​പ്പ് ശാ​ന്ത​മാ​യി​രു​ന്നു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഒ​ട്ടു​മി​ക്ക ബൂ​ത്തു​ക​ളി​ലും പോ​ളിം​ഗ് ആ​രം​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട നി​ര പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ഉ​ച്ച​യോ​ടെ ചൂ​ട് ക​ന​ത്ത​പ്പോ​ൾ തി​ര​ക്ക് കു​റ​ഞ്ഞെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ വോ​ട്ട​ര്‍​മാ​രു​ടെ തി​ര​ക്ക് വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സ​മ​യം കൂ​ടു​ത​ലെ​ടു​ക്കേ​ണ്ടി വ​ന്നു​വെ​ന്ന പ​രാ​തി പ​ല​യി​ട​ങ്ങ​ളി​ലും ഉ​ണ്ടാ​യി. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വേ​ഗ​ത​യി​ല്ലെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷ​മു​ള​ള ബീ​പ് ശ​ബ്ദം കേ​ള്‍​ക്കാ​നും കൂ​ടു​ത​ല്‍ സ​മ​യം വേ​ണ്ടി​വ​ന്നു.

കോ​ത​മം​ഗ​ല​ത്ത് മൂ​ന്ന് ബൂ​ത്തു​ക​ളി​ല്‍ പോ​ളിം​ഗ് മെ​ഷീ​നു​ക​ള്‍ ത​ക​രാ​റി​ലാ​യി. കു​റ്റി​ല​ഞ്ഞി ഗ​വ. യു​പി സ്കൂ​ള്‍, മ​ല​യി​ന്‍​കീ​ഴ് ഗൊ​വേ​ന്ത​പ്പ​ടി ഫാ. ​ജെ​ബി​എം സ്കൂ​ള്‍, കു​ട​മു​ണ്ട എ​സ്എ​സ്എം​ എ​ല്‍​പി​ സ്കൂ​ള്‍, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പോ​ളിം​ഗ് മെ​ഷീ​ന്‍ ത​ക​രാ​റു​ണ്ടാ​യ​ത്. ഇ​തു​മൂ​ലം കു​റ​ച്ചു​നേ​രം വോ​ട്ടെ​ടു​പ്പ് ത​ട​സപ്പെ​ട്ടു.

പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ച്ച​ശേ​ഷ​വും നി​ര​വ​ധി ബൂ​ത്തു​ക​ളി​ല്‍ വോ​ട്ട​ര്‍​മാ​രു​ണ്ടാ​യി​രു​ന്നു. ബൂ​ത്തി​ലെ​ത്തി​യ എ​ല്ലാ​വ​ര്‍​ക്കും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി. 2021 ല്‍ 79.4 ​ആ​യി​രു​ന്നു പോ​ളിം​ഗ് ശ​ത​മാ​നം.​

അ​തി​നേ​ക്കാ​ള്‍ പോ​ളിം​ഗ് ശ​ത​മാ​നം ഇ​ത്ത​വ​ണ വ​ര്‍​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മീ​ക ക​ണ​ക്ക്. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. 1,71,968 വോ​ട്ട​ര്‍​മാ​രാ​ണ് ഇ​ത്ത​വ​ണ ആ​കെ​യു​ള്ള​ത്. ക​ഴി​ഞ്ഞ​ത​വ​ണ 16,940 ആ​യി​രു​ന്നു. പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ട​ര്‍​മാ​ര്‍ വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!