
ഒറ്റ ദിവസംകൊണ്ട് സ്വർണ്ണവില ഗ്രാമിന് ₹125 രൂപയാണ് കൂടിയിരിക്കുന്നത്. ഇന്നലെ സ്വർണ്ണം ഗ്രാമിന് ₹9985 രൂപ ആയിരുന്നെങ്കിൽ ഇന്ന് ₹10110 രൂപയായി കുതിച്ചിരിക്കുകയാണ്. പവന് ₹80880 രൂപയാണ് ഇന്നത്തെ വില.

വരുംദിവസങ്ങളിലും സ്വർണ്ണവില ഉയരാനാണ് സാധ്യത.
ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറുന്നു എന്നാണ് സൂചന. ലോകത്തിലെ സംഭവവികാസങ്ങളെല്ലാം സ്വർണത്തിന് അനുകൂലമായിട്ടാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദീപാവലിയോടെ സ്വർണവില ₹12000 ത്തിൽ എത്തും എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യാന്തര സ്വർണവില 3800 ഡോളറിലേക്ക് എത്തുമെന്ന സൂചനകളുമുണ്ട്.

