February 8, 2026
panthapra tree
മരം മുറിക്കു മുന്നോടിയായുള്ള നമ്പറിങ് പ്രവർത്തനത്തിന് തുടക്കമായി.

കോതമംഗലം: 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2 ഏക്കർ ഭൂമി വീതം അനുവദിച്ചത്.ഈ ഭൂമിയിൽ വീടുകളുടെയും, വഴി,വെള്ളം, വൈദ്യുതി ഉൾപ്പെടെയുള്ള സംവിധാനങ്ങളെല്ലാം പൂർത്തീകരിച്ചിരുന്നു.

ഈ കുടുംബങ്ങൾക്ക് വീടുകൾ, കെട്ടിടങ്ങൾ, റോഡുകൾ എന്നിവ നിർമ്മിക്കുന്നതിനായി കണ്ടെത്തിയ 15 സെന്റ് സ്ഥലത്തെ മുഴുവൻ മരങ്ങളും നേരത്തെ വെട്ടി മാറ്റിയിരുന്നു. ഇതിന്റെ തുടർച്ചയിൽ 67 ഹൗസ് പ്ലോട്ടുകളുടെ സമീപത്തുള്ള 885 എണ്ണം മൃദു മരങ്ങളും മുറിച്ചു മാറ്റിയിരുന്നു. എന്നാൽ ഈ കുടുംബങ്ങൾക്ക് അനുവദിച്ചിട്ടുള്ള 2 ഏക്കർ വീതമുള്ള ഭൂമിയിലെ ശേഷിക്കുന്ന 1 ഏക്കർ 85 സെന്റോളം സ്ഥലത്തെ തേക്ക് മരങ്ങൾ ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടിമാറ്റാൻ ഇതുവരെ സാധിച്ചിരുന്നില്ല. ഇതുമൂലം 67 കുടുംബങ്ങൾക്കും ഈ ഭൂമിയിൽ ഇതുവരെ കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്.

മാത്രമല്ല പലപ്പോഴും ഈ മരങ്ങൾ ഒടിഞ്ഞു വീണുള്ള അപകടങ്ങളും സംഭവിച്ചിരുന്നു. സർക്കാർ തലത്തിൽ നടത്തിയ നിരന്തര ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ മരം മുറിക്കുന്നത് ആവശ്യമായ സാഹചര്യം ഒരുങ്ങിയിട്ടുള്ളത്. മരം മുറിക്കു മുന്നോടിയായുള്ള നമ്പറിങ് പ്രവർത്തനത്തിന് തുടക്കമായി.

Sponsored

ഉ​ന്ന​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​നേ​ഷ് നാ​രാ​യ​ണ​ൻ, ബി​ന്ദു രാ​ജേ​ന്ദ്ര​ൻ, റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന​മ്പ​റിം​ഗും, ടെ​ണ്ട​ർ ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് മ​രം​മു​റി ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!