February 7, 2026
nedumbassery
ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും സ്റ്റേ​ഷ​ൻ നി​ർ​മാ​ണം

നെ​ടു​മ്പാ​ശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി 7.56 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി അ​ഞ്ചു​വ​രെ ക​രാ​ർ സ​മ​ർ​പ്പി​ക്കാം. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും സ്റ്റേ​ഷ​ൻ നി​ർ​മാ​ണം. റെ​യി​ൽ​വെ ലൈ​നി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്താ​യി സ്റ്റേ​ഷ​ൻ കെ​ട്ടി​ട​വും ഇ​രു ഭാ​ഗ​ത്തും 600 മീ​റ്റ​ർ നീ​ള​ത്തി​ൽ പ്ലാ​റ്റ്ഫോ​മു​ക​ളും ഇ​തി​ന് കു​റു​കെ​യു​ള്ള കാ​ൽ​ന​ട മേ​ൽ​പാ​ല​വും ലി​ഫ്റ്റും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ൻ​പ​ത് മാ​സ​മാ​ണ് ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ കാ​ലാ​വ​ധി​യാ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൻ നി​ന്നും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന വാ​ക്ക​ലേ​റ്റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം റെ​യി​ൽ​വെ​യു​ടെ പ​ക്ക​ൽ ത​ന്നെ ഉ​ള്ള​തി​നാ​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ല.

വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നും കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രി​ക്കും. യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡി​ലെ ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ളി​ൽ കു​ടു​ങ്ങാ​തെ കൃ​ത്യ​സ​മ​യ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യും. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും ഇ​ത് ഉ​ണ​ർ​വേ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. വ​ന്ദേ​ഭാ​ര​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ട്രെ​യി​നു​ക​ൾ​ക്ക് ഇ​വി​ടെ സ്റ്റോ​പ്പ് ഉ​ണ്ടാ​കു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വെ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ​ക്ക് ട്രെ​യി​ൻ ഇ​റ​ങ്ങി ഏ​ക​ദേ​ശം ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്താം. ഇ​തി​നാ​യി എ​യ​ർ​പോ​ർ​ട്ട് – റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ ഫീ​ഡ​ർ ബ​സു​ക​ളും ഏ​ർ​പ്പെ​ടു​ത്തും. നീ​ണ്ട 15 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ൽ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. 2010 ൽ ​ഇ. അ​ഹ​മ്മ​ദ് കേ​ന്ദ്ര മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ടെ​ങ്കി​ലും വി​വി​ധ ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് പ​ദ്ധ​തി മു​ന്നോ​ട്ടു​പോ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!