February 7, 2026
Untitled-2.jpg
മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണ്.

മുവാറ്റുപുഴ: ശബരിമല തീർഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. മൂവാറ്റുപുഴ- പെരുമ്പാവൂർ എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിയിൽ ഇന്ന് രാവിലെ അഞ്ചേമുക്കാലോടെയാണ് അപകടം നടന്നത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതരസംസ്ഥാന ഭക്തന്മാർ ആണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുൻപ് അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ്സും ലോറിയും കൂട്ടിയിടിച്ച് ഇതേ സ്ഥലത്ത് അപകടം ഉണ്ടായിരുന്നു. അന്ന് ആർക്കും ഗുരുതരമായ പരിക്കില്ല ഉണ്ടായിരുന്നില്ല. മൂവാറ്റുപുഴ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!